കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കുമായുള്ള വിവിധ ശാസ്ത്ര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകദിന സമ്പർക്ക പരിപാടി, യുവശാസ്ത്രജ്ഞ വേദി, ടെക്സ്റ്റ് ഓൺ ലാബ്, ബീ ആൻ എക്സലന്റ് ടീച്ചർ പരിപാടികളിലെക്കാണ് ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികളിൽ നിന്നും, പ്രായോഗിക അധ്യാപനം താത്പര്യമുള്ള ശാസ്ത്ര അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചത്. ഏകദിന സമ്പർക്ക പരിപാടി ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നടക്കും. യു.പി, ഹൈസ്‌കൂൾ കുട്ടികൾക്കായി രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും നടത്തുന്ന യുവശാസ്ത്രജ്ഞവേദി ആഗസ്റ്റ് 8 മുതൽ ആരംഭിക്കും. , ടെക്സ്റ്റ് ഓൺ ലാബ് ഹൈസ്‌കൂൾ കുട്ടികൾക്കും, ബീ ആൻ എക്സലന്റ് ടീച്ചർ പ്രോഗ്രാം ഫിസിക്‌സ്, ബയോളജി, കെമിസ്ട്രി, ഗണിത അദ്ധ്യാപകർക്കും വേണ്ടിയുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഈ നമ്പറിൽ ബന്ധപ്പെടാം - 9188219863, csiscusat@gmail.com










